കോഴിക്കോട്: ഭഗവാൻ ബുദ്ധൻ്റെ
2645 മത് ജന്മദിനം ബുദ്ധപൂർണിമ മിതവാദി സാംസ്കാരിക കേന്ദ്രം സമുചിതമായി ആഘോഷിച്ചു.എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു.സാംസ്കാരിക കേന്ദ്രം പ്രസിഡൻ്റ് അഡ്വ.എം.രാജൻ അധ്യക്ഷത വഹിച്ചു.എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം ആശംസകളർപ്പിച്ച് സംസാരിച്ചു.
കോഴിക്കോട് നഗരത്തിലെ കസ്റ്റംസ് റോഡിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ വിഹാരം കേരളത്തിലെ പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രമായിരുന്നുവെന്നത് വിസ്മൃതമായി പോവുകയാണെന്നും സർക്കാർ ബുദ്ധ വിഹാരം ചരിത്ര സ്മാരകമാക്കി സംരക്ഷിക്കണമെന്നും വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.