localtop news

ദേശീയ കരിദിനം;പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

കോഴിക്കോട്: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക; മോദി സർക്കാർ നടപ്പാക്കിയ ജനദ്രോഹ നിയമ ഭേദഗതികൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ദേശീയ കരിദിനം ആചരിക്കുന്നതിൻറെ ഭാഗമായി കോഴിക്കോട് യൂത്ത് സെന്ററിന് മുൻപിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ,ഡി.വൈ.എഫ്.ഐ, എസ്സ്.എഫ്.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
പ്രതിഷേധ പരിപാടി മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും മുൻ എംപിയുമായ പി സതീദേവി ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി അതുൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്‌ എൽ.ജി ലിജീഷ്, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ, കെ അരുൺ, സിനാൻ ഉമ്മർ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി വസീഫ് സ്വാഗതവും എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്‌ ആർ സിദ്ധാർത്ഥ്‌ നന്ദിയും പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close