INDIA
വാണിജ്യ പാചകവാതക വില വര്‍ധന;നരേന്ദ്രമോദിയെ വിലക്കയറ്റക്കാരന്‍ മോദിയെന്ന്പരിഹസിച്ച് കോണ്‍ഗ്രസ്

ദില്ലി: വാണിജ്യ പാചകവാതക വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിക്ഷേധിച്ച് പ്രധാനമന്ത്രി .നരേന്ദ്രമോദിയെ വിലക്കയറ്റക്കാരന്‍ മോദിയെന്ന് എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പരിഹസിച്ച് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി വാണിജ്യ സിലിണ്ടറിന് വിലക്കൂട്ടി വ്യാപാരികളെ ബുദ്ധിമുട്ടിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വൻ വർധനവാണ് ഉണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു.അടിക്കടിയുള്ള ഈ വിലവർധനവ് ചെറുകിട വ്യാപാരികളെയും ഹോട്ടൽ ഉടമകളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഇന്ന് മെയ് 1നു മാത്രം വാണിജ്യ സിലിണ്ടറിന് 993 രൂപ വർധിപ്പിച്ചതിനെ ചാട്ടവാർ പ്രഹരം എന്നാണ് കോൺഗ്രസ് പാർട്ടി വിശേഷിപ്പിച്ചത്.




