KERALA

മകളുടെ കൊലപാതകത്തിന് പകരംവീട്ടി പിതാവ് ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു; അഞ്ചുപേർ കീഴടങ്ങി

ചെന്നൈ: മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ഉടൻ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിലെ മേലകാലക്കുടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.അധ്യാപികയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജിത് കുമാറാണ് (29) കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം കാവ്യയുടെ പിതാവ് പുണ്യമൂർത്തിയും (53) കൂട്ടാളികളും പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കഴിഞ്ഞ നവംബറിലാണ് ആലങ്കുടിയിലെ ആദിദ്രാവിഡർ വെൽഫെയർ പ്രൈമറി സ്‌കൂളിലെ താൽക്കാലികാധ്യാപികയായിരുന്ന കാവ്യയെ അജിത് കുമാർ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു പ്രതികാരമായാണ് അജിത്തിനെ കൊന്നതെന്നാണ് പുണ്യമൂർത്തി പൊലീസിനോട് പറഞ്ഞത്.
ബന്ധുക്കളായ എം. ലോകേഷ് (22), ഡി. രാമലിംഗം (30), എ. കറുപ്പയ്യ (55) എന്നിവരാണ് മറ്റ് പ്രതികൾ.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close