
കാപ്പാട്: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സാമോറിയൻസ് നിർമ്മിച്ചുകൊടുത്ത വീടിൻറെ താക്കോൽ കൈമാറ്റച്ചടങ്ങ് ശ്രദ്ധേയമായി നടന്നു. ഭവനരഹിതർക്കായുള്ള സ്നേഹവീട് പദ്ധതിയുടെ ഭാഗമായി നിർമിച്ച വീട് സൗമിനിക്ക് കൈമാറി.
ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഫസ്റ്റ് ലേഡി റീജ ഗുപ്ത താക്കോൽ കൈമാറ്റം നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ് പ്രസിഡണ്ട് സോമസുന്ദരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു ചിറമേൽ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ, ലൈൻസ് ക്ലബ് സോൺ ചെയർപേഴ്സൺ കെ.ടി.പി ഉണ്ണികൃഷ്ണൻ, ചീഫ് കോഓർഡിനേറ്റർ എം.കെ ശശീന്ദ്രൻ, ചന്ദ്രശേഖരൻ, എം ൽ വർക്കി എന്നിവർ ആശംസകൾ നേർന്നു.




