
കോഴിക്കോട് :
ഐ.പി.ഒ കളിലും, ഷെയർ മാർക്കറ്റിലും നിക്ഷേപിച്ച് കൂടുതൽ ലാഭമുണ്ടാക്കിത്തരാമെന്ന് വാട്സാപ്പ് വഴിയും മറ്റും ബന്ധപ്പെട്ട് വിശ്വസിപ്പിച്ച് ഓൺ ലൈൻ വഴി 76.35 ലക്ഷം രൂപ തട്ടിയെടുത്തതിന് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ബാങ്ക് എക്കൌണ്ട് വാടകക്ക് നൽകി തട്ടിപ്പ് നടത്തിയ പണം കൈക്കലാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് സ്വദേശിയായ പരാതിക്കരന്റെ ബാങ്ക് എക്കൌണ്ടിൽ നിന്നും ഇരുപത് ട്രാൻസാക്ഷനുകളിലൂടെ വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് 76.35 ലക്ഷം ട്രാൻസ്ഫർ ചെയ്യിച്ചാണ് പണം തട്ടിയെടുത്തത്. കോഴിക്കോട് പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയിൽ ബാസിം നുജൂം (32 ) എന്ന പ്രതിയെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു വെക്കുകയും തുടർന്ന് സൈബർ ക്രൈം പോലിസ് സംഘം മുബയിൽ പോയി അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതിയുൾപ്പെട്ട തട്ടിപ്പ് സംഘം പതിവിലൂടെ തട്ടിയെടുത്ത തുകയിലെ 6.50 ലക്ഷം രൂപ തന്റെ പേരിലുള്ള ഫെഡറൽ ബാങ്ക് മൊട്ടൻ തറ ബ്രാഞ്ചിലുള്ള എക്കൌണ്ടിൽ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിൻവലിക്കുകയായിരുന്നു. പ്രതി ചെന്നൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 37.85 ലക്ഷം രൂപ നഷ്ടപ്പെട്ട പരാതിയിലും ഉൾപ്പെട്ടിട്ടുള്ളതായി അറിയുന്നുണ്ട്.
പണം നഷ്ടപ്പെട്ട വിവരം Cyber Crime Helpline നമ്പറായ 1930 ൽ വിളിച്ച് പരാതിക്കാരി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, കോഴിക്കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, ബാങ്ക് ട്രാൻസാക്ഷൻ സംബന്ധിച്ച വിശദമായി വിവരങ്ങൾ വിശകലനം ചെയ്തതിനാലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ അനധികൃതമായി പണം സ്വീകരിച്ച് തട്ടിപ്പ് നടത്തുന്നവരെപ്പറ്റി കൂടുതൽ അന്വേഷണം തുടരുകയാണ്. ഓൺലൈൻ തട്ടിപ്പുകാർക്ക് വേണ്ടി ബാങ്ക് അക്കൗണ്ട് എടുത്ത് ഉപയോഗിക്കുന്നവരെപ്പറ്റിയും പണം സ്വീകരിച്ച് ലാഭമെടുക്കുന്നവരെപ്പറ്റിയും കൂടുതൽ അന്വേഷണം നടക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.
കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. ആഗേഷ് കെ കെ അന്വേഷണ ഉദ്യോഗസ്ഥനായ കേസിൽ സബ് ഇൻസ്പെക്ടർ ജമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിമീഷ്, സി.പി.ഓ. സനിൽ എന്നിവരടങ്ങുന്ന സംഘമാണ് മുംബൈയിൽ വച്ച് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
കമ്മീഷനുകൾക്കും, മോഹന വാഗ്ദാനങ്ങളിലും പെട്ട് സ്വന്തം ബാങ്ക് അക്കൌണ്ടുകൾ, ഫോൺനമ്പറുകൾ, ATM Card എന്നിവ മറ്റുള്ളവർക്ക് പണം കൈമാറുന്നതിനായി നൽകരുത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാതെ പൊതുജനം പ്രത്യേകം ജാഗ്രത പാലിക്കണം. സൈബർ തട്ടിപ്പുകളിൽ ഇരയായാൽ 1930 നമ്പറിൽ مانانه www.cybercrime.gov.in എന്ന വെബ് സൈറിൽ രജിസർ പരാതിപ്പെടാവുന്നതാണ്.




