
കോഴിക്കോട് :
മെഡിസെപിലെ അപാകതകളുമായി ബന്ധപ്പെട്ട് എട്ട് പ്രധാന ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ട് താലൂക്ക് ഓഫീസ് പരിസരത്ത് നിന്ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് ജോയിന്റ് കൌൺസിൽ പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം കെ. അജിന ഉത്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം പി സുനിൽകുമാർ അധ്യക്ഷം വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി റാം മനോഹർ സ്വാഗതവും സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം ആർ സിന്ധു, സംസ്ഥാന കമ്മിറ്റി അംഗം പി ഡി അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. സിവിൽ സ്റ്റേഷൻ മേഖലാ സെക്രട്ടറി നന്ദി പറഞ്ഞു .




