KERALA
ലൈംഗികാതിക്രമ കേസ്: ആരോപണം നിഷേധിച്ച് കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം.സി. അതുലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം.സി. അതുലിനെതിരായ ലൈംഗികാതിക്രമ കേസ് വിശദീകരണവുമായി അതുലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരെയുള്ള കേസ് എന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം.സി. അതുൽ.പരാതിക്ക് പിന്നിൽ രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലുണ്ടെന്ന് അതുൽ ആരോപിച്ചു. സൗഹൃദത്തിലായിരുന്ന കാലത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും, ആരെയും വഞ്ചിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂർ വനിതാ പൊലീസാണ് ഇ-മെയിൽ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അതുലിനെതിരെ കേസെടുത്തത്.നേരത്തെ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കരിങ്കൊടി കാണിച്ച കേസിലും ഇദ്ദേഹം പ്രതിയാണ്.




