KERALAPolitics

ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും -പി വി അൻവർ

തിരുവനന്തപുരം:കേരളം ആര് ഭരിക്കുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രവചനവുമായി ബേപ്പൂർ സ്ഥാനാർത്തി പി.വി അൻവർ .140 അംഗ സഭയിൽ യുഡിഎഫ് 89 സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് അൻവർ പറയുന്നു.ഇത്തവണ എൽഡിഎഫിന് ഭരണത്തുടർച്ചയില്ലെന്ന് പറഞ്ഞ അൻവർ യുഡിഎഫിന് വൻ കുതിപ്പാണ് ഉണ്ടാകാൻ പോകുന്നതെന്നാണ് അവകാശപ്പെടുന്നത്. കേരളത്തിലെ ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഉണ്ടന്നും അതിനാൽ പിണറായിസം ആണ് ചർച്ച ചെയ്യപ്പെടുന്നതെന്നും അൻവർ പരിഹസിച്ചു. ബിജെപിക്ക് വോട്ട് കുറയുമെന്ന് പറഞ്ഞ അൻവർ തിരുവനന്തപുരം ഒഴിച്ച് മറ്റ് ജില്ലകളിൽ ബിജെപി വോട്ടുകൾ വ്യാപകമായി യുഡിഎഫിലേക്ക് മറിഞ്ഞെന്നും പറയുന്നു.ഏറ്റവും ശ്രദ്ധേയമായത് ബേപ്പൂരിലെ വെല്ലുവിളിയാണ് റിയാസ് ബേപ്പൂരിൽ തോൽക്കുമെന്നും 65000 ൽ കൂടുതൽ വോട്ട് റിയാസിന് കിട്ടില്ലെന്നും ബേപ്പൂരിൽ താൻ തോറ്റാൽ മൊട്ടയടിച്ച് കമ്മിലിട്ട് നടക്കുമെന്നാണ് വെല്ലുവിളിച്ചത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close