
കോഴിക്കോട്: ടൈഗ്രിസ് വാലിയിൽ അത്യാധുനിക ‘കോളൺ ഹൈഡ്രോതെറാപ്പി’ (Colon Hydrotherapy) ആരംഭിച്ചു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ദഹനപ്രക്രിയയും ഊർജ്ജസ്വലതയും വർദ്ധിപ്പിക്കുന്ന പുതിയ ചികിത്സാ വിഭാഗം ടൈഗ്രിസ് വാലി ആയുഷ് ഹോസ്പിറ്റൽ ഫൗണ്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
ശരീരത്തിലെ വൻ കുടലിൽ (Colon) അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്യുന്ന രീതിയാണ് ‘കോളൺ ഹൈഡ്രോതെറാപ്പി’.
ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ ജലചികിത്സ സഹായിക്കുന്നു. യാതൊരു വിധ പാർശ്വഫലങ്ങളുമില്ലാതെ ശരീരത്തെ ഉള്ളിൽ നിന്ന് ശുദ്ധീകരിക്കാൻ (Internal Detoxification) കഴിയുന്ന രീതിയാണിത്.
ഉദ്ഘാടന ചടങ്ങിൽ
ഡോ. എ.പി. ഷാഹുൽ ഹമീദ് (എക്സിക്യൂട്ടീവ് ഡയറക്ടർ & സീനിയർ കൺസൾട്ടന്റ്),
ഡോ. ജിബിൻ ആൻ ചാക്കോ (കൺസൾട്ടന്റ് – നാച്ചുറോപ്പതി), റോമിയോ ജസ്റ്റിൻ ( സി ഇ ഒ).
മുഹമ്മദ് റിയാസ് (ഹെഡ് ഓഫ് മാർക്കറ്റിംഗ്) എന്നിവർ പങ്കെടുത്തു.




