Sports

കായിക മേളയില്‍ പാലക്കാട് ചാമ്പ്യന്‍മാര്‍

കണ്ണൂര്‍: 63ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളത്തിന്റെ കൈയില്‍ നിന്ന് കിരീടം തിരിച്ചുപിടിച്ച് പാലക്കാട്.
അവസാന ദിവസം പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അവസാനം കിരീടം പാലക്കാടിനൊപ്പം നിന്നു. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 157.33 പോയിന്റാണ് നേടിയത്. 123.33 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.
സ്‌കൂള്‍ തലത്തില്‍ മാര്‍ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം ആണ് ഓവറോള്‍ ചാമ്പ്യന്‍മാരായി 62.33 പോയിന്റോടെയാണ് മാര്‍ ബേസില്‍ കിരീടം നേടിയത്.
കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായ സെന്റ് ജോര്‍ജ്ജിന്റെ അഭാവത്തില്‍ മാര്‍ ബേസില്‍ കുതിക്കുകയായിരുന്നു. കല്ലടി എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. 58.5 പോയിന്റാണ് കല്ലടിക്കുള്ളത്.
32.5 പോയിന്റ് നേടിയ സെന്റ് ജോസഫ്‌സ് എച്ച്.എസ് പുല്ലൂരാംപാറയാണ് മൂന്നാമത്. പാലക്കാട് ജില്ല നേരത്തെ കിരീടം സ്വന്തമാക്കിയിരുന്നു. 2016ന് ശേഷം ആദ്യമായിട്ടാണ് പാലക്കാട് കിരീടം നേടുന്നത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയതോടെയാണ് പാലക്കാടിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടായത്. സ്‌റ്റെഫി സാറാ കോശിയാണ് പാലക്കാടിന് വേണ്ടി സ്വര്‍ണം നേടിയത്. കൂടാതെ മറ്റൊരു വെങ്കലവും പാലക്കാടിനെ തേടിയെത്തി. മാത്രമല്ല പോള്‍വോള്‍ട്ടില്‍ നാല് പോയിന്റും രാവിലെ ലഭിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഒരു വെള്ളിയും മുന്‍ ചാമ്പ്യന്മാര്‍ നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close