KERALAtop news

സ്വര്‍ണക്കടത്ത്: വാളയാര്‍ വഴി പ്രതികളെ കേരളത്തിലെത്തിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും എന്‍ ഐ എ കേരളത്തിലെത്തിച്ചു. ബെംഗളുരുവില്‍ ഒളിവില്‍ കഴിയുമ്പോഴാണ് എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്.

നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള പദ്ധതിയുമായാണ് ഇവര്‍ കേരളത്തില്‍ നിന്ന് ബെംഗളുരുവിലേക്ക് കടന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

ഉച്ചയോടെ പ്രതികളുമായി എന്‍ ഐ എ കൊച്ചിയിലെ ആസ്ഥാനത്തെത്തും. വാളയാര്‍ വഴി മൂന്ന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് കേരളത്തിലെത്തിച്ചത്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്തെത്തിയിട്ടുണ്ട്. പ്രതികളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയതിന് ശേഷം നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close