KERALAlocaltop news

രണ്ട് ലക്ഷം രൂപയുടെ കോപ്പർ വയർ മോഷണം ; മോഷ്ടാവ് അറസ്റ്റിൽ

ലഹരി ഉപയോഗിക്കാൻ പണം കണ്ടെത്താനായിരുന്നു. മോഷണം

 

കോഴിക്കോട് :: ചെറിയ മാങ്കാവിൽ പുതുതായി നിർമ്മിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ റൂമിനകത്ത് സൂക്ഷിച്ച രണ്ട് ലക്ഷം രൂപയുടെ കോപ്പർ വയറുകളും, ഇരുമ്പു പെപ്പുകളും , ചാനലുകളും, മോഷണം നടത്തിയ മൂന്ന് പേരിൽ പ്രധാനിയായ മാങ്കാവ് സ്വദേശി കുറുങ്ങരത്ത് ഹൗസിൽ കൈമൾ എന്ന പേരിൽ അറിയ പെടുന്ന അജ്മലിനെ (28) നാർകോട്ടിക് സെൽ അസ്സി. കമീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫും ,കസബ പോലീസും ചേർന്ന് പിടികൂടി.

കസമ്പ സ്റ്റേഷനിൽ മോഷണത്തിന് കേസ് എടുത്ത് അന്വേക്ഷണം നടത്തുന്നതിലാണ് രണ്ടാഴ്ച്ച മുമ്പ് ഇരിങ്ങൽ സ്വദേശി രേവന്ദ് , ഗോവിന്ദപുരം സ്വദേശി കാർത്തിക്ക് എന്നിവർ പിടിയിലാവുന്നത്.
രണ്ട് പേർ പിടിയിലായതിനാൽ പോലീസ് അജ്മലിനെ തിരയുന്നതിനാൽ ഇയാൾ പലസ്ഥലങ്ങളിലായി ഒളിച്ച് താമസിക്കുകയായിരുന്നു. ഇയാൾ ലഹരി മരുന്ന് ഉപയോഗിക്കുന്നയാളാണ്. ലഹരി മരുന്ന് വാങ്ങാൻ പണം കണ്ടെത്താനാണ് മോഷണം നടത്തിയത്

ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അഖിലേഷ് കെ , അനീഷ് മൂസേൻവീട്,, ജിനേഷ് ചൂലൂർ ,സുനോജ് കാരയിൽ,അർജുൻ അജിത്ത് , കസബ സ്റ്റേഷനിലെ എസ്.ഐ ജഗ്മോഹൻ , എസ്.ഐ ഷാജി. ഇ.കെ, രാജീവ് കുമാർ പാലത്ത്, സുനിൽകുമാർ , സജേഷ് കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close