KERALAlocaltop news

ശക്തമായ മഴക്ക് സാധ്യത, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്‌

കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും തയ്യാറെടുക്കാന്‍ നിര്‍ദേശം നല്‍കി. ശക്തമായ കാറ്റ് വീശാനിടയുള്ളതിനാല്‍ മരങ്ങള്‍ വീണുള്ള അപകടസാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്…

ഇന്നും നാളെയും ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് റെഡ് അലര്‍ട്ടില്‍ വരും. മലപ്പുറം ഇന്ന് റെഡ് അലര്‍ട്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്…

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്ന് ഓറഞ്ച് അലര്‍ട്ട്.

കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട് സെപ്തംബര്‍ 20ന് ഓറഞ്ച് അലര്‍ട്ട്.

സെപ്തംബര്‍ 21ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ഓറഞ്ച് അലര്‍ട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close