KERALAlocal

“മണിനാദം-2021” നാടൻപാട്ട് മത്സരം അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്:കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ്   ചലച്ചിത്ര-നാടന്‍പാട്ട് കലാകാരനായ കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ‘ മണിനാദം 2021’  എന്ന പേരില്‍ ജില്ലാ തല നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു.  യുവ- യൂത്ത് ക്ലബ്ബുകള്‍ക്ക്  പങ്കെടുക്കാം. ടീം അംഗങ്ങളുടെ പരമാവധി എണ്ണം 10 .  പ്രായം 18 നും 40 ഇടയില്‍ ആയിരിക്കണം.  10 മിനുട്ട്  ദൈര്‍ഘ്യമുള്ള  നാടന്‍ പാട്ടുകളുടെ വീഡിയോ MP4  Size 1 GB ക്കുളളില്‍ റെക്കോര്‍ഡ് ചെയ്ത് ജില്ലാ യുവജനകേന്ദ്രം, കോഴിക്കോട്  ഓഫീസില്‍ നേരിട്ട് ജനുവരി 31  -നകം ലഭ്യമാക്കണം.  ഒന്ന്,രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന ടീമിന് 25,000, 10,000, 5,000 രൂപ വിതം പ്രൈസ് മണി നല്‍കും.  വിശദവിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും 9645682799, 8138898124 എന്നീ ഫോണ്‍ നമ്പറിലോ, ജില്ലാ യുവജനകേന്ദ്രം,സിവില്‍സ്റ്റേഷന്‍, ബി – ബ്ലോക്ക്, ആറാം നില,കോഴിക്കോട്.  എന്ന വിലാസത്തിലോ ബന്ധപ്പെടാം.  വീഡീയോയില്‍ യുവ- യൂത്ത് ക്ലബ്ബുകളുടെ പേരും, വിലാസവും രേഖപ്പെടുത്തണം, കൂടാതെ വീഡീയോയുടെ പശ്ചാത്തലത്തില്‍ ‘  കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, മണിനാദം 2021 ‘  എന്ന ബാനര്‍ ഉണ്ടായിരുക്കേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close