localtop news

ഷീജ ശശി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഷീജ ശശി ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാനത്തില്‍ ജമീല നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വെച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. ജില്ലാ കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഡി സത്യവാചകം ചൊല്ലിക്കൊടുത്തു.

പേരാമ്പ്ര ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷീജ ശശി വികസന സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. 2015-20 കാലയളവില്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവി വഹിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് 16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോടഞ്ചേരി ഡിവിഷനില്‍ നിന്നുള്ള അംബിക മംഗലത്ത് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ഒമ്പത് വോട്ടാണ് അംബിക മംഗലത്തിന് ലഭിച്ചത്.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എഡിഎം സി.മുഹമ്മദ് റഫീഖ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ഹിമ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close