localPoliticstop news

ഡിവൈഎഫ്ഐ ഡിജി ചലഞ്ച്; ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു

കോഴിക്കോട്ഃ ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഡിജി ചലഞ്ചിന്റെ’
ജില്ലാതല ഉദ്ഘാടനം ചലഞ്ചിലൂടെ സമാഹരിച്ച ടാബ്ലറ്റുകൾ
കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന് കൈമാറി ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.വസീഫ് നിര്‍വ്വഹിച്ചു.

പരിപാടിയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ്, ജില്ലാ ട്രഷറർ പി.സി ഷൈജു, എസ്.എസ്. കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ.എ കെ അബ്ദുൽ ഹക്കീം എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലയില്‍ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ല എന്ന വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡിവൈഎഫ്ഐ ‘ഡിജി ചലഞ്ചിന്’ ആഹ്വാനം ചെയ്തത്.ഇനി ലഭിക്കുന്ന ഉപകരണങ്ങൾ അർഹരായ കുട്ടികൾ പഠിക്കുന്ന സ്കൂൾ അധികൃതരെ ഏൽപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close