Healthlocaltop news

മർമ്മശാല 2021 : ഫ്രാക്ചർ – ഡിസ്‌ലൊക്കേഷൻ മാനേജ്മെന്റ്

കോഴിക്കോട്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയും, കുന്നമംഗലം ഏരിയ കമ്മിറ്റിയും ചേർന്ന് സംസ്ഥാനത്തുടനീളമുള്ള ഫ്രാക്ചർ-ഡിസ്‌ലൊക്കേഷൻ-മർമ ചികിത്സാ രംഗത്തെ പ്രഗത്ഭരെ ഉൾക്കൊള്ളിച്ചുകൊണ്ട് ആയുർവേദ ഡോക്ടർമാർക്കായി “മർമ്മശാല 2021 : ഫ്രാക്ചർ – ഡിസ്‌ലൊക്കേഷൻ മാനേജ്മെന്റ്” വർക്ക്‌ഷോപ്പ് സ്റ്റൈൽ വെബിനാർ സീരീസ് സംഘടിപ്പിച്ചു.

16 ദിവസങ്ങളിലായി നടന്ന വെബിനാറിൽ, കേരളത്തിലെ പ്രഗത്ഭ മർമ ചികിത്സകരായുള്ള 16 ഫാക്കൽറ്റീസ് ക്ലാസുകൾ എടുത്തു. ഒടിവ്, ചതവ്, ക്ഷതം തുടങ്ങി വ്യത്യസ്ത അസ്ഥി-മർമ രോഗാവസ്ഥകളിലെ, മർമ ചികിത്സ, മർമ മാനിപ്പുലേഷൻസ്, സ്റ്റിമുലേഷൻസ്, വിവിധ തരം ബാൻഡേജുകൾ, ചവിട്ടി തിരുമ്മൽ, നൂതന ചികിത്സാ രീതികൾ എന്നിവയിൽ ക്ലാസുകളും, ചർച്ചയും നടന്നു. സംസ്ഥാനതിനകത്തു നിന്നും പുറത്തു നിന്നുമായി 150ഓളം delegates പങ്കെടുത്ത ക്ലാസ്സിലെ സെഷനുകളിൽ ലൈവ് പ്രാക്ടിക്കൽ ഡെമോൺസ്ട്രേഷൻസും,ട്രെയിനിങുകളും നടന്നു.

ഓഗസ്റ്റ് 8ന്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ ഉദ്ഘാടനം നിർവഹിച്ചു ആരംഭിച്ച പ്രോഗ്രാമിന്റെ സമാപന ചടങ്ങ് സെപ്റ്റംബർ 12ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ്‌ ഡോ. രാജു തോമസ് ഉദ്ഘാടനം ചെയ്തു. AMAI കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ .ഡോ. കെ. എസ്സ്. വിമൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ഡോ. റോഷ്‌ന സുരേഷ് സ്വാഗതവും, AMAI സംസ്ഥാന ട്രഷറർ ഡോ. മൻസൂർ അലി ഗുരുക്കൾ, AMAI സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. സനിൽ കുമാർ. എം. എം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. സി. സഹീർ അലി, കോഴ്സ് കോർഡിനേറ്റർ ഡോ. എ. വി. വിജയഗോപാലൻ എന്നിവർ ആശംസയും, AMAI കുന്നമംഗലം ഏരിയ സെക്രട്ടറി ഡോ. സഫ്ന. എൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close