കോഴിക്കോട്: മനുഷ്യ മനസുകളിലെ മനസിക പിരിമുറക്കം ഒഴിവാക്കാൻ ആരെയും വെറുക്കാതിരുന്നാൽ മതിയെന്ന് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. ലോക സ്കീസോഫ്രീനിയ ദിനത്തിൽ . മന:ശാന്തി ഹോസ്പിറ്റലിൽ നടന്ന ബോധവത്കരണ ദിനം ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസികാസ്വാസ്ഥ്യം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉണ്ടാകും. മരുന്നാകുന്ന ആശ്വാസ വാക്കുകൾ കൊണ്ട് അതിനെ മാറ്റിയെടുക്കാനാകും. നല്ലത് പറയാനും നല്ലത് പ്രവർത്തിക്കാനുമാണ് മതവും സംസ്ക്കാരവും പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാമനാട്ടുകര മന:ശാന്തി ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റ് ന്യൂറോ സൈക്യാട്രിസ്റ്റും ഡയറക്ടറുമായ ഡോ. അനീസ് അലി രചിച്ച ” മനസിലുണ്ട് കാര്യം ” എന്ന പുസ്തകം സമദാനി പ്രകാശനം ചെയ്തു. ഫാറൂഖ് കോളേജ് ട്രൈനിംങ്ങ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. ജൗഹർ പുസ്തകം ഏറ്റുവാങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മന:ശാസ്ത്ര വിദഗ്ധനും മന:ശാന്തി ഹോസ്പിറ്റൽ ചെയര്‍മാനുമായ പ്രൊഫ. മുഹമ്മദ് ഹസൻ സമദാനിക്ക് ഉപഹാരം നൽകി. മാധ്യമ പ്രവർത്തകൻ ശഫീഖ് പന്നൂർ പുസ്തകം പരിചയപ്പെടുത്തി. സൈക്യാട്രിസ്റ്റ് ഡോ.വി.വി ശദാശിവൻ ക്ലാസെടുത്തു.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഫറോക്ക് ബ്രാഞ്ച് പ്രസിഡന്റ് ഡോ. സലീന സംബന്ധിച്ചു. ഡോ. അനീസ് അലി സ്വാഗതവും സൈക്കോളജിസ്റ്റ് റജുല അനീസ് നന്ദിയും പറഞ്ഞു. ഫോട്ടോ:ഡോ. അനീസ് അലി രചിച്ച ” മനസിലുണ്ട് കാര്യം ” എന്ന പുസ്തകം സമദാനി പ്രകാശനം ചെയ്യുന്നു. സമീപം നവാസ് പൂനൂർ