KERALAlocaltop news

ഡബ്ലിയുടിഎ യുടെ ഇടപെടൽ ഫലം കണ്ടു ; വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ നാളെ ഭാഗീകമായിതുറക്കും

 

കൽപ്പറ്റ :- കനത്ത മഴയെ തുടർന്ന് അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ സഞ്ചരികൾ നാളെ ഭാഗികമായി തുറന്നു കൊടുക്കും.വയനാട് ടൂറിസം അസോസിയേഷൻ നിരന്തരം ജില്ലാ കലക്ടർക്ക് നിവേദനം കൊടുക്കുകയും, മെയിൽ അയക്കുകയും ചെയ്തതിന്റെ ഫലമാണ് പെട്ടന്ന് തീരുമാനം ഉണ്ടായത്. വരുന്ന നീണ്ട അവധി സമയത്ത് നിരവധി ടൂറിസ്റ്റുകൾ വയനാട്ടിലെ 90% റൂമുകളും ബുക്ക്‌ ചെയ്തിരുന്നു. പല ഹോട്ടൽ ഓണർമാരും ബുക്കിങ് ക്യാൻസലേഷൻ ഭീതിയിൽ ആയിരുന്നു. ഈ സമയത്ത് കൃത്യമായ ഇടപെടൽ വയനാട് ടൂറിസം അസോസിയേഷൻ നടത്തിയതും ഫലം ഉണ്ടാവുകയും ചെയ്തു . വയനാട് ടൂറിസം അസോസിയേഷൻ നേതാക്കളായ സെയ്ഫ് വൈത്തിരി,        , സൈതലവി  വൈത്തിരി, അനീഷ് ബി നായർ,അലിബ്രാൻ ,മനോജ്‌ കുമാർ, അൻവർ മേപ്പാടി, ബാബു ത്രീ റൂട്ട്, വർഗീസ് എ ഒ, സുമ പള്ളിപ്രം, പ്രബിത ചുണ്ട, സജി വൈത്തിരി,എന്നിവർ നേതൃത്വം നൽകി.

എടക്കല്‍ ഗുഹ, കുറുവ ദ്വീപ്, കാന്തന്‍പാറ, വെള്ളച്ചാട്ടം ചീങ്ങേരി മല റോക്ക് അഡ്വഞ്ചര്‍ ടൂറിസം എന്നിവ ഒഴികെയുളള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ (വെള്ളി) മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായ കാരപ്പുഴ മെഗാ ടൂറിസം പാര്‍ക്കിലേക്കും, മുത്തങ്ങ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും സഞ്ചാരികളെ പ്രവേശിപ്പിക്കും.

കെ.എ.ടി.പി.എസ് അംഗീകാരമുള്ള മഡിബൂട്സ് എന്ന കമ്പനിയ്ക്ക് സഞ്ചാരികളുടെ പൂര്‍ണ്ണ സുരക്ഷിതത്വ ഉറപ്പാക്കി സിപ് ലൈന്‍ പ്രവര്‍ത്തിക്കാം.

സഞ്ചാരികള്‍ക്ക് എതെങ്കിലും അപകടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബന്ധപ്പെട്ട കമ്പനിക്കായിരിക്കും

മേപ്പാടി തൊള്ളായിരം കണ്ടി പ്രദേശമുള്‍പ്പെടെയുളള മലയോര പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close