കോഴിക്കോട്: എരഞ്ഞിപ്പാലത്ത് അടച്ചിട്ട കടയ്ക്കുള്ളിൽ തീപ്പിടുത്തം. നാട്ടുകാരുടേയും പൊലീസിന്റേയും സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി. ഇന്നലെ രാത്രി ഏഴോടെ മലബാർ ആശുപത്രിക്ക് സമീപത്തെ ഡയാലി ബേക്കറിക്കുള്ളിലാണ് സംഭവം. ഞായാറാഴ്ച അവധിയായതിനാൽ കടതുറന്നിരുന്നില്ല, കടയ്ക്കുള്ളിൽ നിന്ന് ചെറിയതോതിൽ പുക പുറത്തേക്ക് കണ്ട പരിസരവാസികൾ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി ഷട്ടർപൊളിച്ച് അകത്ത് കടക്കുകയുമായിരുന്നു. വെള്ളിമാട് കുന്നിൽ നിന്ന് ഫയർഫോഴ് ടീം എത്തുമ്പഴേക്കും തീ അണച്ചിരുന്നു. ജ്യൂസർമെഷീനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് ടീം പറഞ്ഞു. തക്ക സമയത്ത് തീ അണച്ചില്ലെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നു.
Related Articles
November 22, 2020
224
എൽ ഡി എഫ് സ്ഥാനാർഥിയുടെ ഭാര്യക്ക് നേരെ അക്രമം: കഴുത്ത് ഞെരിച്ച് അപായപ്പെടുത്താൻ ശ്രമം
September 12, 2021
219