KERALAlocaltop news

കളറാക്കി കക്കാട് ഗവ. എൽ.പി സ്‌കൂളിലെ ഓണോത്സവ് 2022

മുക്കം: ഒരുമയുടെയും നന്മയുടെയും വഴിയിൽ നാടിനെ കണ്ണിചേർത്ത് കക്കാട് ഗവ. എൽ.പി സ്‌കൂളിൽ ഓണോത്സവ് ’22 വൈവിധ്യമാർന്ന പരിപാടികളോടെ അരങ്ങേറി. സ്‌കൂൾ കുട്ടികൾക്കും സ്റ്റാഫിനും പുറമെ സ്ത്രീകളും പുരുഷന്മാരുമടക്കം പൊതുസമൂഹത്തിനുമായി നടത്തിയ വൈവിധ്യമാർന്ന മത്സരങ്ങളിൽ നിരവധി പേർ പങ്കാളികളായി.
വനിതകളുടെ വടംവലിയിൽ സ്‌കൂൾ സ്റ്റാഫും പുരുഷന്മാരുടെ വടംവലിയിൽ മാളിയേക്കൽ ബസ്റ്റോപ്പ് ടീമും ജേതാക്കളായി. എം.പി.ടി.എ, പി.ടി.എ കമ്മിറ്റികളെയാണ് ഇരുടീമുകളും തറപറ്റിച്ചത്.
മത്സര വിജയികൾക്കെല്ലാം സമ്മാനങ്ങൾ നൽകി. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന, സ്‌കൂൾ പ്രധാനാധ്യാപിക ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ സി റിയാസ്, എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖീം, എം.പി.ടി.എ പ്രസിഡന്റ് ജുമൈലത്ത് തോട്ടത്തിൽ, സ്‌കൂളിലെ മുൻ പ്രധാനാധ്യാപകരായ സി.ടി അബ്ദുൽഗഫൂർ, ഇ.പി മെഹറുന്നീസ ടീച്ചർ, മുള്ളമ്പാറ എൽ.പി.എസിലെ മുൻ പ്രധാനാധ്യാപകൻ പി സാദിഖലി മാസ്റ്റർ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, ഫിറോസ് മാസ്റ്റർ, ഹബീബ ടീച്ചർ തുടങ്ങിയവർ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ബ്ലോക് പ്രൊജക്ട് കോ-ഓർഡിനേറ്റർ ശിവദാസൻ മാസ്റ്റർ, ബി.ആർ.സി ട്രെയ്‌നർ അശ്്‌റ ടീച്ചർ, സ്‌കൂൾ രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, വാർഡ് മുൻ മെമ്പർമാരായ എടത്തിൽ അബ്ദുറഹ്മാൻ, ജി അബ്ദുൽഅക്ബർ, സ്‌കൂൾ പി.ടി.എ മുൻ പ്രസിഡന്റുമാരായ എടക്കണ്ടി അഹ്്മദ്കുട്ടി, ഷുക്കൂർ മുട്ടാത്ത്, അബ്ദുറഷീദ് മഞ്ചറ, കക്കാട് പ്രവാസി കൂട്ടായ്മയുടെ കേന്ദ്ര കമ്മിറ്റി ട്രഷറർ കാസിം തോട്ടത്തിൽ, കക്കാട് കുന്നത്തുപറമ്പ് ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി മണ്ണിൽ ഇസ്മാഈൽകുട്ടി മാസ്റ്റർ, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ജി അബൂബക്കർ, കെ.പി.ആർ സ്മാരക വായനശാല ജനറൽസെക്രട്ടറി മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റർ, പ്രസിഡന്റ് ചാലിൽ മുഹമ്മദ്, മുനവ്വിറുൽ ഇസ്്‌ലാം മദ്്‌റസ കമ്മിറ്റി പ്രസിഡന്റ് ജി മൂസ മാസ്റ്റർ, സെക്രട്ടറി ആശിഖ് മണ്ണിൽ, കക്കാട് മസ്ജിദുത്തൗഹീദ് സെക്രട്ടറി എം അബ്ദുൽഗഫൂർ, ഇസ്്‌ലാമിക് സെന്റർ സാരഥികളായ മഞ്ചറ മുഹമ്മദലി മാസ്റ്റർ, ടി അഹമ്മദ് മാസ്റ്റർ, സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി റഫീഖ് വടക്കയിൽ, ലോക്കൽ കമ്മിറ്റി അംഗം ജാവിദ് ഹുസൈൻ, ഇ അഹമ്മദ് ചാരിറ്റബ്ൾ ട്രസ്റ്റ് സാരഥികളായ അംജദ് വടക്കയിൽ, അസ്്‌ലഹ് കെ.സി, ഷമീം പി.പി, സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സെക്രട്ടറി കെ അബ്ദുറഹ്മാൻ മാസ്റ്റർ, ട്രഷറർ ടി.പി സാദിഖ്, എ.ജി കക്കാട്, റിയാസ് തോട്ടത്തിൽ, ഇഖ്ബാൽ കെ.സി, മുഹമ്മദ് കക്കാട്, ഗഫൂർ ഗോശാലക്കൽ, അസീസ് തോട്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
എസ്.എം.സി വൈസ് ചെയർമാൻ നൗഷാദ് എടത്തിൽ, പി.ടി.എ വൈസ് പ്രസിഡന്റ് അഷ്‌റഫ് കെ.സി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുനീർ പാറമ്മൽ, നിസാർ മാളിയേക്കൽ, നൂറുദ്ദീൻ സനം, സഫ് വാൻ സി.കെ,  എം.പി.ടി.എ മുൻ പ്രസിഡന്റ് ഖമറുന്നീസ മൂലയിൽ, എം.പി.ടി.എ വൈസ് ചെയർപേഴ്‌സൺമാരായ പ്രജീന ഐ.കെ, നാജിയ പാറമ്മൽ, പി.ടി.എ-എം.പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജിത ഗോശാലക്കൽ, സുമിത സർക്കാർപറമ്പ്, ഷബ്‌ന ഹസീം, ഷാമില മാളിയേക്കൽ, രഹ്ന ബഷീർ, ശരണ്യ, ഫാത്തിമ, റിൻഷിദ, സാലിഹ് മാസ്റ്റർ, ഷീബ ടീച്ചർ, വിപിന്യ ടീച്ചർ, ജുമൈല കെ, ഷാനില കെ കെ, ഖൈറൂബ്, നസീഹ എടത്തിൽ, പി.ടിഎ മുൻ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനി കല്ലട, വൽസൻ, സ്‌കൂൾ ലീഡർ ആയിഷ റഹ, ഡെപ്യൂട്ടി ലീഡർ മിൻഹ കെ.പി, വിദ്യാരംഗം കൺവീനർ മുഹമ്മദ് മിഷാൽ ഒ.എം, ജോ.കൺവീനർ റിസ് വാൻ കെ.പി, റിയാസ് കോടിച്ചലത്ത്, ഷംസു മൂലയിൽ, ഷംസുദ്ദീൻ സി.പി, അബുട്ടി കെ.കെ, അബൂബക്കർ മുട്ടാത്ത്, ജി ഷൗക്കത്ത്, ഷഫീഖ് ജി, നൗഷാദ് മഞ്ചറ, ജസീം എടത്തിൽ, മുജീബ് പാറമ്മൽ, സ്‌കൂൾ സ്റ്റാഫ് അംഗങ്ങളായ റഹീം മാസ്റ്റർ, ജുനൈസ ടീച്ചർ, പർവീണ ടീച്ചർ, സലീന മഞ്ചറ, റൈഹാനത്ത് വടക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കോവിഡും പ്രളയവും കവർന്ന മൂന്ന് വർഷത്തെ ഇടവേളക്കുശേഷം ലഭിച്ച ഓണോത്സവ് 2022-നെ കളറാക്കിയാണ് സ്‌കൂൾ കുട്ടികളും മറ്റും ഇത്തവണ ഓണാവധിയിലേക്ക് പ്രവേശിച്ചത്. കുപ്പിയിൽ വെള്ളം നിറക്കൽ, കസേരക്കളി, കലം തൊടൽ, ഷൂട്ടൗട്ട്, ബോൾ ഇൻ ബാസ്‌കറ്റ്, കമ്പവലി തുടങ്ങിയ മത്സരങ്ങളിൽ ആവേശപൂർവ്വം ഒട്ടേറെ പേർ പങ്കെടുത്തു. ജനകീയ നറുക്കെടുപ്പും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close