KERALA
ചർച്ചയായി വനവാസം ;വാഗമണ്ണിലെ റിസോർട്ട് ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശൻ

കോട്ടയം: തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച ‘വനവാസം’ എന്ന പ്രയോഗം വി.ഡി. സതീശൻ വീണ്ടും വാർത്തയാക്കുന്നു. വാഗമണ്ണിൽ ‘വനവാസം’ എന്ന പേരുള്ള റിസോർട്ട് ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം എത്തുന്നത് ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം കാണുന്നത്. വനവാസം എന്നത് അവിചാരിതമായ പേര് മാത്രമാണെന്നും തമാശയാണ് തോന്നിയതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, തിരക്കുകൾക്കിടയിലും വനയാത്രകളെ ഇഷ്ടപ്പെടുന്ന സതീശൻ തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് പെരിയാർ കടുവ സങ്കേതത്തിൽ ട്രക്കിങ്ങിനൊരുങ്ങുകയാണ്.




