KERALAlocaltop news

കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് നീതിയാത്ര ജനുവരി 29 മുതല്‍

തിരുവല്ല : ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ക്കോളര്‍ഷിപ്പ് (80 : 20) വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക, ദളിത് ക്രൈസ്തവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക., ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, പൂര്‍ണ്ണ സമയ സുവിശേഷ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക എന്നീആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ സഭകളുടെ ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 9 വരെ തിരുവല്ലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബിഷപ്പുമാരും വൈദീകരും വിശ്വാസ സമൂഹവും കാല്‍നടയായി നീതിയാത്ര സംഘടിപ്പിക്കുന്നു. 29ന് രാവിലെ 9ന് തിരുവല്ല മാര്‍ത്തോമ്മാ സഭാ കവാടത്തില്‍ ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിക്കും. വിവിധ സഭകളുടെ അധ്യക്ഷന്മാര്‍ പ്രസംഗിക്കും. മാര്‍ച്ച് കടന്നുപോകുന്ന സ്ഥലങ്ങളിലെ കെ.സി.സി. അംഗസഭകളുടെ ഇടവകകളില്‍ സ്വീകരണം നല്കും. ഫെബ്രുവരി 9ന് രാവിലെ 10.30ന് തിരുവനന്തപുരം എല്‍.എം.എസ് കോമ്പൗണ്ടില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടക്കും എന്ന് കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, മാര്‍ച്ചിന്റെ കണ്‍വീനര്‍മാരായ ഷിബി പീറ്റര്‍, റവ. എ. ആര്‍. നോബിള്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close