Sports
മനു ഭാക്കര്‍-സരബ്‌ജ്യോത് സിങ് സഖ്യത്തിന് ഷൂട്ടിങ് മിക്ഡ് ടീമിനത്തില്‍ വെങ്കലം
ഒളിംപിക്‌സിലെ രണ്ടാമത്തെ വെങ്കല മെഡല്‍ നേട്ടത്തിനു ശേഷം മനു ഭാക്കര്‍ ഗാലറിയിലേക്കു നോക്കി പുഞ്ചിരിച്ചു. 3 ദിവസം മുന്‍പ് ഇതേ വേദിയില്‍ ഇന്ത്യയുടെ ആദ്യ ഒളിംപിക് മെഡലുറപ്പിച്ചപ്പോള്‍ മുഖത്തു തെളിഞ്ഞ അതേ പുഞ്ചിരി. തുടര്‍ന്നു ടീമംഗം സരജ്യോത് സിങ്ങിനെ ആശ്ലേഷിച്ചു. ഇരുവരും ചേര്‍ന്നു കൈകളുയര്‍ത്തി അഭിവാദ്യം ചെയ്തപ്പോള്‍ ഷാറ്റുറു ഷൂട്ടിങ് റേഞ്ചില്‍ ചരിത്ര നിമിഷം പിറന്നു. ഇന്ത്യന്‍ ആരാധകരുടെ മനസ്സുകളില്‍ അഭിമാനത്തിരയിളക്കം.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് ടീമിനത്തില്‍ മനു ഭാക്കര്‍- സരബ്‌ജ്യോത് സിങ് സഖ്യം വെങ്കലം നേടിയതോടെ പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ മെഡല്‍നേട്ടം രണ്ടായി. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടിയ ഇരുപത്തിരണ്ടുകാരി മനുവിന്റെ ഒളിംപിക്‌സ് മെഡലുകളും ഇതോടെ രണ്ടായി. 1900 ലെ പാരിസ് ഒളിംപിക്സില്‍ നോര്‍മന്‍ പ്രിച്ചഡ് അത്‌ലറ്റിക്സില്‍ ഇരട്ട മെഡല്‍ (200 മീറ്റര്‍, 200 മീ. ഹര്‍ഡില്‍സ്) നേടിയ ശേഷം ഒരു ഒളിംപിക്സില്‍ 2 മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം, ആദ്യ ഇന്ത്യന്‍ വനിത എന്നീ നേട്ടങ്ങളാണു മനുവിനു സ്വന്തമായത്. ഇരുപത്തിരണ്ടുകാരനായ സരബ്‌ജ്യോതിനു കരിയറിലെ ആദ്യ ഒളിംപിക്സിലാണ് മെഡല്‍ നേട്ടം. വെങ്കലപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ ലീവോന്‍ഹോ- ഓ യെ ജി സഖ്യത്തെയാണ് (1610) ഇവര്‍ കീഴടക്കിയത്. ഓഗസ്റ്റ് രണ്ടിനു വനിതകളുടെ 25 മീറ്റര്‍ എയര്‍ പി സ്റ്റള്‍ ഷൂട്ടിങ്ങിലും മനു മത്സരിക്കുന്നുണ്ട്.