Politics

ട്രെയിനുകള്‍ക്കു നേരെ കല്ലെറിഞ്ഞാല്‍ കേസും നടപടിയും ഇനി കൂടുതല്‍ ശക്തമാകും

കണ്ണൂര്‍:ട്രെയിനുകള്‍ക്കു നേരെ കല്ലെറിഞ്ഞാല്‍ കേസും നടപടിയും ഇനി കൂടുതല്‍ ശക്തമാകും. ഇതിനായി സംസ്ഥാന സുരക്ഷാ സമിതി രൂപവത്കരിച്ചിരിക്കുകയാണ്. ജില്ലാതലത്തില്‍ പൊലീസ് മേധാവിമാരും സമിതിയുടെ മേല്‍നോട്ടം വഹിക്കും.ആക്രമം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കും. സ്ഥിരം മേഖലകള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ എസ്‌കോര്‍ട്ട് വിദഗ്ധരെ നിയമിക്കാനും നിര്‍ദ്ദേശിച്ചു. ഇവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.ജനങ്ങളെ ബോധവത്കരിക്കാന്‍ റെയില്‍വേ പാതയോരത്തുള്ള ജനവാസ മേഖലകളില്‍ ഓപ്പറേഷന്‍ സാഥി നടപ്പാക്കും. ആര്‍പിഎഫ്, ലോക്കല്‍ പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് കൂട്ടായ അന്വേഷണം നടക്കുക.

 

https://youtu.be/pPUUpEvWxvI?si=h9NGAJaqqpqtdX4j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close