KERALA

കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന് അഭിവാദ്യങ്ങളുമായി മലപ്പുറത്ത് ഫ്‌ളക്‌സ്‌ബോര്‍ഡ്

മലപ്പുറം:കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന് അഭിവാദ്യങ്ങളുമായി മലപ്പുറത്ത് ഫ്‌ളക്‌സ്‌ബോര്‍ഡ് . നിയുക്തമന്ത്രി വിഡി സതീശന് അഭിവാദ്യങ്ങള്‍ എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചത്. കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ നടക്കുന്നിടെയാണ് പ്രതിപക്ഷനേതാവിനെ നിയുക്തമന്ത്രിയായി വിശേഷിപ്പിച്ചുക്കൊണ്ട് മലപ്പുറത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഇന്നലെ രാത്രി ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ സ്ഥാപിച്ചത്. നേരത്തെ ബേപ്പൂരിലും ഇത്തരത്തില്‍ പി വി അന്‍വറിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ബോര്‍ഡുകളും ഉയര്‍ന്നിരുന്നു. അതിനിടെയാണ് ജനനായകന്‍ വീഡിയോക്ക് പിന്നാലെ പോഡ്കാസ്റ്റ് തുടങ്ങിയത് .കേരള വികസനത്തിനുള്ള ചര്‍ച്ചതുടങ്ങാം എന്ന് ചെന്നിതല പറയുന്നു.അനാവശ്യ ചര്‍ച്ച ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിന്റെ വികസനം ചര്‍ച്ചചെയ്യുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close