കോഴിക്കോട്: പ്രീമിയം പെട്രോളിൻ്റെ വില കേരളത്തിലും നൂറു രൂപയായി ഉയർന്ന സാഹചര്യത്തിൽ, ബാറ്റും, പാഡും , ഹെൽമെറ്റുമണിഞ്ഞ് ക്രിക്കറ്റ് താരത്തിൻ്റെ വേഷവിധാനങ്ങളോട് കൂടി പ്രതിഷേധ സൂചകമായ് നഗരം ചുറ്റി ബാറ്റും ഹെൽമറ്റും വാനിലുയർത്തി പെട്രോളിൻ്റെ വില സെഞ്ചറി അടിച്ചെന്ന് ജനങ്ങളോട് വിളിച്ച് പറഞ്ഞ് കൊണ്ട് പ്രതിഷേധത്തിൻ്റെ പുത്തൻ രൂപം അടയാളപ്പെടുത്തി എ .ഐ .വൈ .എഫ്.
പ്രതിഷേധ സമരം എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.പി ബിനൂപ് ഉദ്ഘാടനം ചെയ്തു, ജനങ്ങൾ ദുരിതത്തിലായ കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ നടത്തുന്ന ഇന്ധന വിലവർന്ധനവ് ഹൃദയമില്ലാത്ത ഭരണകൂടമാണ് കേന്ദ്രം ഭരിക്കുന്നത് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ധേഹം പറഞ്ഞു, ജില്ലാ എക്സി അംഗം റിയാസ് അഹമ്മദ് എ ടി , അനു കൊമ്മേരി എന്നിവർ സംസാരിച്ചു. കെ.സുജിത്ത്, ആകാശ് ചെറൂപ്പ, ഹരി ശ്രീനിവാസൻ എന്നിൻ നേതൃത്വം നൽകി.