localtop news

കാർഷിക വികസന സമിതി യോഗത്തിൽ രാജൻ വർക്കിയുടെ പ്രതിക്ഷേധം

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മേഖലയിലെ അതിരൂക്ഷമായ വന്യമൃഗ ശല്യത്തിനറുതി വരുത്തുക, ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തി കൃഷി നശിപ്പിക്കുന്നത് പതിവാക്കിയ ഒറ്റയാൻ കാട്ടാനയെ വെടിവെച്ചു കൊല്ലുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ചക്കിട്ടപാറ കാർഷിക വികസന സമിതി യോഗത്തിൽ അംഗത്തിൻ്റെ പ്രതിഷേധം.കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കിയാണു ആവശ്യങ്ങൾ രേഖപ്പെടുത്തിയ ബോർഡ്‌ കഴുത്തിൽ തൂക്കി യോഗത്തിലെത്തിയത്. പ്രതിക്ഷേധത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ വസ്തുതാപര മായതിനാൽ മിനുട്സിൽ രേഖപ്പെടുത്തി സർക്കാരിനെ അറിയിക്കുമെന്നു അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ യോഗത്തിൽ അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close