കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് മതിയായ പഠനത്തിന് ശേഷം മാത്രം മതിയെന്ന് ഡല്‍ഹി ഹൈക്കോടതി. 12 മുതല്‍ 17 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി സെപ്റ്റംബര്‍ ആറിന് വീണ്ടും പരിഗണിക്കും.
വ്യക്തമായ പഠനത്തിന് ശേഷം മാത്രമേ കുട്ടികളിലെ വാക്‌സിനേഷന്‍ ആരംഭിക്കുകയുള്ളുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.