അടിവാരം : താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ചരക്കു ലോറിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സം. ലക്കിടിക്കും ഒൻപതാം വളവിനും ഇടയിൽ
ചുരത്തിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് അപകടം നടന്നത്. ബത്തേരി യിലേക്ക് പോവുകയായിരുന്ന കേ എസ് ആർ ടീ സി ബസ്സും എതിരെ വന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്. ഇതോടെ
ചെറിയ വാഹങ്ങൾക്ക് പോലും കടന്ന് പോവാൻ കഴിയാതെ ആയി. ഇരു വശത്തും ഏറെ ദൂരത്തിൽ വാഹനങ്ങൾ നിരന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ ക്രൈൻ എത്തിയിട്ടുണ്ട്. അപകടം നടന്നതിന്റെ വശത്ത് അഗാധമായ കൊക്കയാണ്.