തൃശൂർ:എട്ടടി വലുപ്പമുള്ള തുണിയില്‍ അക്രിലിക് കളര്‍ ഉപയോഗിച്ച് നിയമ വിദ്യാര്‍ത്ഥിനിയായ കൊടുങ്ങല്ലൂർ സ്വദേശി അശ്വതി കൃഷ്ണയാണ് നൃത്തം ചെയ്തു കൊണ്ട് കാലുകളാൽ സ്റ്റെന്‍സില്‍ രൂപത്തിൽ ഫഹദിന്റെ ചിത്രം വരച്ചത് .
ഒരുമണിക്കൂര്‍ സമയമെടുത്താണ് ചിത്രം പകർത്തീകരിച്ചത്.
കാലുകൾ കൊണ്ട് ചിത്രം വരക്കുന്നതും ഒപ്പം നൃത്തം ചെയ്യുന്നതും ഏറെ ശ്രമകരമാണ്. പെയിന്റിന് മുകളില്‍ നിന്ന് കൊണ്ട് നൃത്തം ചെയ്യുന്നത് തെന്നി വീണ് അപകടമുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്.
പരിമിതിക്കുള്ളിൽ നിന്നുകൊണ്ടുള്ള പരിശ്രമത്തിലൂടെയാണ് അശ്വതി ചിത്രം വരച്ചത്.
കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവനയിലെ
പരസ്യകലാകാരനായ ഡാവിഞ്ചി ഉണ്ണികൃഷ്ണൻ്റെ മകളായ
അശ്വതി മാള പൊയ്യ എ ഐ എം ലോ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
പ്രശസ്ത ചിത്രകാരൻ
ഡാവിഞ്ചി സുരേഷിന്റെ സഹോദര പുത്രിയാണ് ഈ മിടുക്കി. ക്യാമറാമാനായ പ്രജീഷ് ട്രാന്‍സ് മാജിക്കാണ് നൃത്ത ദൃശ്യം പകർത്തിയത്.