localPoliticstop news

വൈദ്യുതി ഭേദഗതി ബിൽ 2021 പിൻവ ലിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് നേതൃത്വത്തിൽ പ്രതിഷേധ സമരം

കോഴിക്കോട്: വൈദ്യുതമേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള വൈദ്യുതി ഭേദഗതി ബിൽ 2021 പിൻവ ലിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പ്രതിഷേധം എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ് അധ്യക്ഷത വഹിച്ചു.
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) സംസ്ഥാന സെക്രട്ടറി കെ രതീഷ്, ബി ദർശിത്ത്, അഷറഫ് കുരുവട്ടൂർ, റിയാസ് അഹമ്മദ് എന്നിവർ സംസാരിച്ചു. കെ സുജിത്ത്, തരുൺ സതീഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close