കോഴിക്കോട്: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ കരള്‍ അടിയന്തിരമായി കോഴിക്കോട് ആംസ്റ്റര്‍ മിംസിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നു. വൈകിട്ട് 5 മണിക്ക് കരിപ്പൂര്‍ വിമാനതാവളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കോഴിക്കോട് വരെ ആംബുലന്‍സ് പോകാന്‍ എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. kl .11.bf 7083 എന്നീ നമ്പറുള്ള ആംബുലന്‍സാണ് കടന്നു പോകുന്നത് .