
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പിന്റെ പ്രമോഷനേറ്റെടുത്ത് കേരളത്തിലെ ജനങ്ങള്‍. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ലോകം മൊത്തം 1500 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വേറിട്ട രീതിയിലാണ് പ്രേക്ഷകര്‍ കുറുപ്പിന്റെ പ്രമോഷന് നടത്തികൊണ്ടിരിക്കുന്നത്.വാണ്ടഡ് എന്ന പോസ്റ്ററില്‍ ദുല്‍ഖറിന്റെ ഫോട്ടോയും,സുകുമാരകുറുപ്പെന്നുമെഴുതിയാണ് പ്രചാരണങ്ങള്‍ പുരോഗമിക്കുന്നത്.കൂടാതെ നിരവധി അനൗണ്‍സ്മെന്റുകളും നടക്കുന്നുണ്ട്.ദുബായ്,മാഗുളൂര്,മൈസൂര്‍ എന്നിവടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന് 35 കോടിയോളം രൂപയാണ് നിര്‍മാണച്ചെലവ്.ദുല്‍ഖറിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷ.