KERALAPolitics

മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ അശ്ലീല പരാമര്‍ശം; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി: മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പാരതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. ഐടി ആക്ട് പ്രകാരം കാക്കനാട് സൈബര്‍ പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന അഭിഭാഷകന്‍ ബി.എച്ച്. മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കുറച്ച് നാള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീണാ ജോര്‍ജിനെതിരെ പിസി ജോര്‍ജിന്റെ അധിക്ഷേപകരമായ ടെലഫോണ്‍ സംഭാഷണം ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ നന്ദകുമാര്‍ പ്രചരിപ്പിച്ചിപ്പിതാണ് അറസ്റ്റിലേക്ക് നയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാര്‍ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close