മൊണോക്കോ: വേള്‍ഡ് അത്ലറ്റിക്സിന്റെ ഈ വര്‍ഷത്തെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരത്തിന് മുന്‍ ഇന്ത്യന്‍ അത്ലറ്റിക്സ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോര്‍ജ് അര്‍ഹയായി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ വെങ്കല മെഡല്‍ നേടിയിട്ടുളള അഞ്ജു വിരമിച്ച ശേഷവും
കായികരംഗത്ത് തുടരുന്ന സേവനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ബെംഗളൂരു കേന്ദ്രമായി അത്ലറ്റിക്സ് അക്കാദമി സ്ഥാപിച്ച് 2016 മുതല്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്കി വരുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. വേള്‍ഡ് അത്ലറ്റിക്സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരമായി നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോമും, വനിത താരമായി ജമൈക്കയുടെ എലൈന്‍ തോംപ്സണും തിരഞ്ഞെടുക്കപ്പെട്ടു.