INDIA

ബി.എസ്.പി. എം.പി. ഡാനിഷ് അലിക്ക് കോവിഡ്; ഇന്നലെ വരെ പാര്‍ലിമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: ബഹുജന്‍ സമാജ് പാര്‍ട്ടി എം പി ഡാനിഷ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച തനിക്ക് കോവിഡ് പോസ്റ്റീവായെന്ന് അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന നടപ്പു പാര്‍ലിമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിനാല്‍ തന്നെ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് നിര്‍ബന്ധിത ക്വാറന്റെയ്ന്‍ നിര്‍ദേശിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. നിലവില്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, ഉടന്‍ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close