കോട്ടയം : എന്‍.സി.പി കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ നിര്‍വ്വഹിച്ചു. എം.സി റോഡില്‍ പാറ്റാനി കവലയില്‍ തേനാശ്ശേരി ബില്‍ഡിംഗിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് വൈകീട്ട് 4 മണിയോടെ ആരംഭിച്ച സമ്മേളനത്തില്‍ എന്‍.സി.പിയിലെ മുതിര്‍ന്ന നേതാക്കളടക്കം പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെയ്സണ്‍ കൊല്ലപ്പിള്ളി അദ്ധ്യക്ഷനായ ചടങ്ങില്‍ വനം മന്ത്രി ഏ കെ ശശീന്ദ്രന് മുഖ്യാതിഥിയായി. തോമസ് കെ തോമസ് എം എല്‍ എ, വനം വകുപ്പ് വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്, സംഘടനാ സെക്രട്ടറി കെ ആര് രാജന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്ടില്‍, എ വി വല്ലഭന്, സംസ്ഥാന സെക്രട്ടറിമാരായ ടി.വി ബേബി, എസ്.ഡി സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് ബെന്നി മൈലാട്ടൂര്‍, സംസ്ഥാന സമിതിയംഗം കാണക്കാരി അരവിന്താക്ഷന്‍, സി പി എം പാല ഏരിയ സെക്രട്ടറി പി എം ജോസഫ്, കടുത്തുരുത്തി ഏരിയ സെക്രട്ടറി കെ ജയകൃഷ്ണന്, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി എം മാത്യു, സി പി ഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എന്‍ എം മോഹനന്, എന്‍ സി പി നേതാക്കളായ ചന്ദ്രമണി ടീച്ചര്‍, ഞീഴൂര്‍ വേണഗോപാല്‍, ജോര്‍ജ് മരങ്ങോലി, ജിജിത് മൈലക്കല്‍, മില്ട്ടന് ഇടശ്ശേരി, എസ് അനന്ദകൃഷ്ണന്, ഗോപിദാസ് തറപ്പില്‍, ഇന്ദിര ഗോപാലകൃഷ്ണന്, അഭിലാഷ് ശ്രീനിവാസന് എന്നിവര്‍ പ്രസംഗിക്കും. എന്‍ സി പി യുടെ മുതിര്‍ന്ന അംഗങ്ങളായ ഓ റ്റി ജോസ് കിടങ്ങൂര്‍, തങ്കപ്പന് മാഞ്ഞൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ജില്ല ജനറല്‍ സെക്രട്ടറി ബിനീഷ് രവി സ്വാഗതവും നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കുര്യനാട് നന്ദിയും പറഞ്ഞു.