ദുബൈ: മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് ജയില്‍ ശിക്ഷ. 31 കാരനായ അറബ് യുവാവിന് മൂന്ന് മാസമാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 28 കാരിയായ യുവതി ഇയാളുടെ സഹപ്രവര്‍ത്തകയാണ്. മുന്‍പ് ഇവര്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഒരു തര്‍ക്കത്തിന് ശേഷം, യുവാവ് യുവതിയെ അസഭ്യം പറയുക ശീലമാക്കി. തന്റെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുകണമെന്നും അവര്‍ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് ഭീഷണിപ്പെടുത്തി. ഇല്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണിപിന്നീട് യുവതി ഇയാള്‍ക്കെതിരെ ദുബായിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു. സ്ത്രീയെ ഭീഷണിപ്പെടുത്തല്‍, മോശം പെരുമാറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ദുബായ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി മൂന്ന് മാസം തടവിന് ശിക്ഷിച്ചു.