HealthKERALAlocal

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച നിലയില്‍

 

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ മുന്‍നിര്‍ത്തി മെഡിക്കല്‍ കോളേജ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ഇന്നലെ രാത്രി സഹതടവുകാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മരിച്ച ജിയ റാം ജിലോട്ടിനൊപ്പം സെല്ലില്‍ കഴിഞ്ഞിരുന്ന തജ്മല്‍ ബീവി എന്ന സഹതടവുകാരിയുമായാണ് തര്‍ക്കം ഉണ്ടായത്. കഴിഞ്ഞ രാത്രി 7നും 8നും ഇടയ്ക്കാണ് സംഭവം. അഞ്ചാം വാര്‍ഡിലെ 10ാം സെല്ലില്‍ കഴിയുന്ന മരിച്ച ജിയ റാം ജിലോട്ടും തജ്മല്‍ ബീവിയും തമ്മില്‍ തര്‍ക്കം രൂക്ഷമാവും, ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഇരുവരെയും രണ്ട് സെല്ലുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ പുലര്‍ച്ചെയോടെ സെല്ലിനുള്ളില്‍ ജിയ റാം ജിലോട്ട് ബോധരഹിതമായി കിടക്കുന്നത് കണ്ട് എത്തിയ അധികൃതരാണ് മരണം സ്ഥിരീകരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് കെ.സി രമേശ് അറിയിച്ചു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close