KERALAlocaltop news

ഹോട്ടൽ മുറിയിൽ ചീട്ടുകളി ; അഞ്ചംഗസംഘം അറസ്റ്റിൽ

കോഴിക്കോട്: നഗരഹൃദയത്തിലെ ഹോട്ടലിൽ മുറിയെടുത്ത് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ കസബ സബ് ഇൻസ്പെക്ടർ എസ്.അഭിഷേകിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ പോലീസ് നടത്തിയ ചടുലമായ നീക്കത്തിൽ 89720 രൂപയാണ് പിടിച്ചെടുത്തത്. വിവിധ ഹോട്ടലുകളിൽ വാടകകൂടിയ മുറികൾ ബുക്ക് ചെയ്താണ് ചീട്ടുകളിക്കാറുള്ളത്. പോലീസിന് സംശയം തോന്നാതിരിക്കാൻ നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ തിരഞ്ഞെടുത്ത് റൂം ബുക്ക് ചെയ്യാറാണ് പതിവ്. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ റൂമുകളും ബുക്ക് ചെയ്യാറുണ്ടെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. ചീട്ടുകളിയിൽ ആകൃഷ്ടരായി പലർക്കും വാഹനങ്ങളും വീടും വരെ വിൽക്കേണ്ടിവന്നിട്ടുണ്ടെങ്കിലും എന്നെങ്കിലും ഒരിക്കൽ കളിച്ച് നഷ്ടപ്പെട്ട പണം തിരികെ കിട്ടുമെന്ന് പ്രതിക്ഷിച്ച് കടം വാങ്ങിയും ചീട്ട് കളിക്കുന്നവരുണ്ട്. കസബ പോലീസ് സീനിയർ സി.പി.ഒ. മാരായ സുധർമ്മൻ, അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close