കൂടരഞ്ഞി . നാളികേര സംഭരണം കർഷകർക്ക് ഗുണപരമായ രീതിയിൽ നടപ്പിലാക്കുക, കാലീത്തീറ്റ വില കുറക്കുക. പാൽ വില കർഷകർക്ക് ഗുണകരമായ രീതിയിൽ വർദ്ധിപിക്കുക, റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻ ജനത പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ പ്രകടനവും സാഹ്ന ധർണ്ണയും നടത്തി , പച്ചത്തേങ്ങ സംഭരണം ഉദ്യോഗസ്ഥ ഇടപെടൽ കൊണ്ട് തീർത്തും പരജയമാണെന്നും ഇക്കാര്യത്തിൽ കൃഷി വകുപ്പ് മന്ത്രി ഇടപെടണമെന്നും കിസാൻ ജനത ആവശ്യപെട്ടു. കൂടരഞ്ഞിയിൽ നടന്നപ്രതിക്ഷേധ പ്രകടനത്തിന് ശേഷം കിസാൻ ജനത പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജോർജ് പ്ലാക്കാടിന്റെ അധ്യക്ഷതയിൽ കൂടരഞ്ഞിയിൽ നടന്ന സാഹ്ന ധർണ്ണ എൽ ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ ഉദ്ഘാടനം ചെയ്തു,കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, എളമന ഹരിദാസ് ,എൻ അബ്ദുൾസത്താർ , കിസാൻ ജനത നിയോജക മണ്ഡലം പ്രസിഡന്റ് ടോമി ഉഴുന്നാലിൽ, ജോയി ആലുങ്കൽ, , , ജോർജ് പാലമുറി, ഹമീദ് ആറ്റുപുറം , , തോമസ് ഐക്കരശ്ശേരി , തുടങ്ങിയവർ പ്രസംഗിച്ചു
Related Articles
Check Also
Close-
ഗിരീഷ് പുത്തഞ്ചേരിക്ക് അനാദരവ് യു.ഡി.എഫ് പ്രതിഷേധിച്ചു.
October 23, 2020