KERALAlocaltop news

സഹപ്രവർത്തകരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി പോലീസ് ഹൗസിങ്ങ് സഹകരണ സംഘം

മന്ത്രി മുഹമ്മദ് റിയാസ് ആനുകൂല്യങ്ങൾ കൈമാറി

കോഴിക്കോട് : സർവ്വീസിലിരിക്കെ അന്തരിച്ച മൂന്ന് പോലീസ് ഇദ്യോഗസ്ഥർക്ക് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിൻ്റെ CPAS പദ്ധതിയുടെ അനുകൂലം മന്ത്രി P A മുഹമ്മദ് റിയാസ് കൈമാറി. ഷനൂജ് VS (Principal SI Thamarassery PS Kozhikode Rural ), ജയചന്ദ്രന്‍ (ASI DHQ Kannur City )ഷാജി എം (SCPO DHQ Kozhikode City )
എന്നിവരുടെ അനുകൂല്യമാണ് പരേതരുടെ കുടുംബങ്ങൾക്ക് കൈമാറിയത്.
പോലീസ് ക്ലബിൽ  നടന്ന ചടങ്ങിൽ സംഘം വൈസ് പ്രസിഡണ്ട് സി.ആര്‍.ബിജു അധ്യക്ഷനായി.
CPAS 5 പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ലോഞ്ചിങ്ങ് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോഃ ശ്രീനിവാസ് എ നിര്‍വ്വഹിച്ചു.
താമരശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ ടി.എ.അഗസ്റ്റിന്‍, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഡയറക്ടറും KPOA സംസ്ഥാന ജോ.സെക്രട്ടറിയുമായ രമേശന്‍ വെള്ളോറ,KPA സംസ്ഥാന വൈസ് പ്രസിഡണ്ട് അഭിജിത്ത് ജി പി.,KPOA സിറ്റി ജില്ലാ പ്രസിഡണ്ട് ഷൈജു സി എന്നിവര്‍ സംസാരിച്ചു.
സംഘം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുജിത്ത് സി കെ സ്വാഗതവും KPA കോഴിക്കോട് സിറ്റി ജില്ലാ ട്രഷറർ വി.ഷാജു നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close