താമരശേരി : വിദ്യാഭ്യാസ മേഖലകളിലെ അഡ്മിഷൻ സംബന്ധിച്ചു നടക്കുന്ന അഴിമതികൾ സിബിഐ അന്വേഷിക്കണമെന്ന് കേരള കാത്തലിക് ലേമെൻസ് അസോസിയേഷൻ അടിയന്തിര യോഗം ആവശ്യപ്പെട്ടു. കേരള, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മെഡിക്കൽ – പാരമെഡിക്കൽ – എഞ്ചിനിയറിങ് – കോഴ്സുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ വർഷാവർഷം അഡ്മിഷൻ നേടുന്നുണ്ട്. നിഷ്കളങ്കരെന്ന് തോന്നിപ്പിച്ച് സുവിശേഷ പ്രസംഗം നടത്തുന്ന ചില വൈദികരടക്കം ഇടനിലക്കാർ ലക്ഷങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് കോഴ വാങ്ങിയാണ് അഡ്മിഷൻ നടത്തുന്നത്. കത്തോലിക്കാ വിദ്യാലയങ്ങളിൽ വൻതോതിൽ അഴിമതിയും , പീഡനങ്ങളും, ചൂഷണവും നടക്കുന്നു. ലക്ഷങ്ങൾ കോഴ വാങ്ങി അയൽ സംസ്ഥാനങ്ങളിൽ അഡ്മിഷൻ തരപ്പെടുത്താൻ താമരശേരി അടക്കം പല രൂപതകളും ചില പുരോഹിതരെ ചുമതലപ്പെടുത്തിയിരിക്കയാണ് . ഇന്ത്യയിലെ ക്രൈസ്തവർക്ക് ഭരണഘടന ഉറപ്പുനൽകിയിരിക്കുന്ന ന്യൂനപക്ഷ അവകാശം തട്ടിപ്പുകൾക്കും , ചൂഷണങ്ങൾക്കും , വരുമാന നികുതി തട്ടിപ്പുകൾക്കും , മിച്ചഭൂമി വെട്ടിപ്പുകൾക്കും , റെന്റ് കൺട്രോൾ ആക്ട് ആനുകൂല്യ തട്ടിപ്പിനും , വിദ്യാഭ്യാസ പ്രവേശന കോഴ തട്ടിപ്പുകൾക്കുമായി പുരോഹിതർ ഉപയോഗപ്പെടുത്തുന്നു . പിടിക്കപ്പെടാതിരിക്കാൻ ബി ജെ പിയുമായി ചങ്ങാത്തം പുലർത്തുന്നതും തട്ടിപ്പാണ്. ഇത് കേന്ദ്ര സർക്കാരും ബി ജെ പി നേതൃത്വവും തിരിച്ചറിയണമെന്ന് യോഗം ഓർമിപ്പിച്ചു. ലക്ഷങ്ങൾ കോഴ വാങ്ങുന്ന അഡ്മിഷൻ ഇടപാടിൽ പാവപ്പെട്ട വിശ്വാസികളെ സഭാനേതൃത്വം കബളിപ്പിച്ച് പണം തട്ടുകയാണ് . അതിനാൽ പുരോഹിതരടക്കം ഇടനിലക്കാർ നടത്തുന്ന മുഴുവൻ വിദ്യാഭ്യാസ അഡ്മിഷൻ സംബന്ധിച്ചും സി ബി ഐ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാവണം . തട്ടിപ്പ് നടത്തുന്ന പുരോഹിതരുടെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് നൽകാൻ തയാറാണെന്ന് യോഗം വ്യക്തമാക്കി. അടിയന്തിര യോഗത്തിൽ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റി സെക്രട്ടറി എം.എൽ ജോർജ് അധ്യക്ഷത വഹിച്ചു.
Related Articles
Check Also
Close-
വ്യാജവാര്ത്തകള് വെല്ലുവിളി: എം.എന് കാരശ്ശേരി
October 28, 2020