കോഴിക്കോട് : മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ ..ചേവരമ്പലം റെയിൽവേ റൂട്ടിൽ ഓടുന്ന മൂകാംബിക എന്ന സിറ്റി ബസ്സിലെ ഡ്രൈവർ ചെലവൂർ തിരുത്തിപൊയിൽ വീട്ടിൽ പി. ബാബുരാജാണ് (52) അറസ്റ്റിലായത്. മദ്യപിച്ച് യാത്രക്കാരേയും കൊണ്ട് വാഹനം ഓടിച്ചതിന് ട്രാഫിക് പോലീസ് നിയമനടപടി സ്വീകരിച്ചു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് പോലീസ് പുതിയ സ്റ്റാൻഡ് പരിസരത്ത് വെച്ച് ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ബസ് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു..
Check Also
Close-
എം.ഡി.എം.എ യുമായി മൂന്ന് പേർ അറസ്റ്റിൽ.
August 7, 2022