കൂടരഞ്ഞി :
വന്യജീവി ആക്രമണം തടയാതെ പാവപ്പെട്ട മനുഷ്യരെ കൊല്ലുന്ന സർക്കാർ നയങ്ങൾക്കെതിരെ ലിറ്റിൽ ഫ്ലവർ ചർച്ച് പുഷ്പഗിരി ഇടവകയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
വികാരി ഫാ. ജോൺസൻ പാഴുകുന്നേൽ, അസി. വികാരി ഫാ. റ്റിജോ മൂലയിൽ, കൈക്കാരന്മാരായ സന്തോഷ് പുതിയമഠത്തിൽ, ബ്രോണി നമ്പ്യാപറമ്പിൽ, ജിമ്മി ഉഴുന്നാലിൽ, പാരിഷ് സെക്രട്ടറി ഷാജി കിഴുക്കാറാകാട്ട് എന്നിവർ നേതൃത്വം നൽകി.
വന്യജീവി ശല്യത്തിന് പരിഹാരം കാണുന്നതിൽ ഭരണാധികാരികൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നില്ലന്നും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലങ്കിൽ ശക്തമായി മലയോര ജനതരംഗത്തുവരുമെന്ന് ജ്വാലയിൽ പങ്കെടുത്തവർ മുന്നറിയിപ്പ് നല്കി. വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു താമരശേരി ബിഷപിൻ്റെ ആഹ്വാനപ്രകാരം പ്രതിഷേധ റാലി നടത്തിയത്.