കോഴിക്കോട് :
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും ,സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS ആവശ്യപ്പെട്ടു.
മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സന്ദർശനം അല്ല ,മറിച്ച് ശാശ്വതമായ പരിഹാരമാണ് ഉണ്ടാവേണ്ടത് .കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി ‘ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ACTS ൻറെ രക്ഷാധികാരി ബിഷപ്പ് ഡോ.റോയിസ് മനോജ് വിക്ടറും ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും ആവശ്യപ്പെട്ടു.
ഈ വിഷയം ഉന്നയിച്ച് മാർച്ച് 8 ന് ( വെള്ളി) കോഴിക്കോട് സി .എസ്.ഐ കത്തീഡ്രൽ അങ്കണത്തിൽ ACTS ൻറെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വിവിധ മത മേലധ്യക്ഷന്മാരും ,സാമൂഹ്യ ,സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ഈ കൂട്ടായ്മയിൽ പങ്കെടുക്കും.