ന്യൂദൽഹി:
ശതാബ്ദി സാഹിത്യകാരനായ ഡോ. രാംദരശ് മിശ്രയുടെ “ബേരംഗ് ബേ നാം ചിട്ടിയാം” കവിതാ സമാഹാരത്തിൻ്റെ മലയാള പരിഭാഷ: “മേൽ വിലാസമില്ലാത്ത നിറം മങ്ങിയ കത്തുകൾ” ഡോ. രാംദരശ് മിശ്രയുടെ ദില്ലിയിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ അദ്ദേഹത്തിന് സമർപ്പിച്ചു. ഡോ.അന്നസാലി.ഇ.എം ആണ് പരിഭാഷ നിർവഹിച്ചത്. പ്രശസ്ത സാഹിത്യകാരൻ ഡോ. ഓം നിശ്ചൽ, ഡോ.സ്മിത മിശ്ര, ശ്രീ ശശാങ്ക് മിശ്ര, ശ്രീമതി റീത മിശ്ര, കുമാരി ആൻസൂര്യ സണ്ണി, ദില്ലി സർവ്വകലാശാല ഗവേഷണ വിദ്യാർത്ഥികളായ രവിശങ്കർ സിംഗ്, അനന്യ കുമാരി, പ്രിയാംശു പ്രിയദർശി എന്നിവർ സംസാരിച്ചു. ഡോ. എൻ.എം.സണ്ണി ഡോ. രാം ദരശ് മിശ്രയെ പൊന്നാട അണിയിച്ചു. തുടർന്ന് ഡോ. രാംദരശ് മിശ്ര, ഡോ അന്ന സാലി, രവി ശങ്കർ സിംഗ് എന്നിവർ കവിതകൾ അവതരിപ്പിച്ചു