വൈത്തിരി :- ജനതാദൾ സെക്കുലർ വൈത്തിരി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ വൈത്തിരി യിൽ നടന്നു.
ഏപ്രിൽ 26 നു നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സഖാവ് ആനീ രാജ യെ വിജയിപ്പിക്കുന്നതിന് ഇടതുപക്ഷ ജനാതിപത്യ മുന്നണിയെ ശക്തി പെടുത്തുന്നതിനു വേണ്ട പ്രവർത്തനം ഊർജിത പെടുത്തണം എന്ന് യോഗം തീരുമാനിച്ചു.
യോഗം ദേശീയ കമ്മിറ്റി അംഗം വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു, സംസ്ഥാന കമ്മിറ്റി അംഗം വി പി വർക്കി മുഖ്യ പ്രഭാഷണം നടത്തി,ദാസൻ കെ കെ,അയ്യപ്പൻ മേപ്പാടി,സൈഫ് വൈത്തിരി എന്നിവർ സംസാരിച്ചു.